
തൊടുപുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി ഉൾപ്പെടെ സർക്കാർ സർവീസിന് ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായ നിലപാടെടുത്ത് ജീവനക്കാരുടെ സമര പോരാട്ടങ്ങൾക്ക് വലിയ പിന്തുണ നൽകിയ വലിയ നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. . ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ എംപ്ലോയീസ് ഹാളിൽ ചേർന്ന് കാനം രാജേന്ദ്രൻ അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ വി സാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ .ബിജുമോൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി .ബിനിൽ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ എസ് രാഗേഷ് സ്വാഗതവും ജില്ലാ ട്രഷറർ ബി സുധർമ്മ നന്ദിയും പറഞ്ഞു.