
വണ്ണപ്പുറം: ഓട്ടോറിക്ഷമറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡ്രൈവർ മരിച്ചു.മുള്ളരിങ്ങാട് ഐവാതുകുടിയിൽ കുഞ്ഞുമോൻ (53)ആണ് മരിച്ചത് .വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കേയാണ് മരിച്ചത് .ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം .മു ളരിങ്ങാടു നിന്ന് വണ്ണപ്പുറത്തിന് ഓട്ടം വരുന്നതിനിടെ കോട്ടപ്പാറ ഇറക്കത്തിൽ നിന്ന് ചിങ്കൽ സിറ്റിക്കു തിരിയുന്ന വഴിയിൽ നിന്ന് ഓട്ടോറിക്ഷ കുത്തനെയുള്ള ഇറക്കത്തിലേയ്ക്കു മറിയുകയായിരുന്നു .യാത്ര ക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന് കുഞ്ഞുമോനെ വിദഗ്ദ്ധചികിൽസയ്ക്കായി വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു. ഭാര്യ: ഷാന്റി.മക്കൾ :അജോ,അജയ്.