മൈലക്കൊമ്പ് : കിഴക്കിന്റെ മാതൃദേവാലയവും തീർത്ഥാടന കേന്ദ്രവുമായ മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 20 , 21തീയതികളിൽ നടക്കും. 20 ന് രാവിലെ 6.30 ന് തിരുനാൾ കുർബാന, കൊടിയേറ്റ്, വൈകിട്ട് 3.15 ന് അമ്പ് പ്രദക്ഷിണം. നാലിന് പാറ കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. അഞ്ചിന് നൊവേന. ഫാ. തോമസ് മക്കോളിലിന്റെ ആ തിരുനാൾ കുർബാന. ഫാ. സ്‌കറിയ കുന്നത്തിന്റെ സന്ദേശം. . 21 ന് ന് രാവിലെ വിശുദ്ധ കുർബാനയും, അമ്പെഴുന്നള്ളിയ്ക്കലും, ലദീഞ്ഞും. വൈകിട്ട് അഞ്ചരയ്ക്ക് ഫാ. ജെയിംസ് പറയ്ക്കനാലിന്റെ തിരുനാൾ കുർബാന, ഫാ. മഠത്തിലിന്റെ സന്ദേശവും . പ്രദക്ഷിണവും സമാപന പ്രാർത്ഥനയ്ക്കും ശേഷം സിമിത്തേരിയിൽ മരിച്ചവർക്കായി ഒപ്പീസും പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും പള്ളി വികാരി ഫാ. മാത്യൂസ് മാളിയേക്കൽ, അസി. വികാരി റ ഫാ. ആൻഡ്രൂസ് മൂലയിൽ എന്നിവർ അറിയിച്ചു.