പീരുമേട്: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഏകാരോഗ്യം കമ്മ്യൂണിറ്റി മെന്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി വാഗമൺ വ്യാപാര ഭവൻ ഹാളിൽ നടന്നു. ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സോളമൻ ഏ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ജെബി കുര്യൻ , സുരേഷ് കെ.ആർ. , പി.റ്റി ഉണ്ണി , അമല തോമസ്, സുഷമ സുധാകരൻ എന്നിവർ ഏകാരോഗ്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. മധു എം., ഷഹീർ എസ് എന്നിവർ നേതൃത്വം നൽകി.