തൊടുപുഴ :പഗോഡ ബുക്ക് ആർട്ട് പ്രസിദ്ധീകരിക്കുന്ന 'പ്രസംഗത്തിൽ സ്റ്റാറാകാം' എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച്ച 2 ന് ഡിലിജൻസ് അക്കാദമി ഹാളിൽ നടത്തും. കരിയർ ഗുരു ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി പ്രകാശനം നിർവഹിക്കും.മാദ്ധ്യമപ്രവർത്തകൻ സാബു നെയ്യശ്ശേരി പുസ്തകം ഏറ്റുവാങ്ങും.
അദ്ധ്യാപകനും എഴുത്തുകാരനുമായ കെ ആർ സോമരാജൻ,കാളിയാർ സെൻമേരിസ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പാൾ തോമസ് വെള്ളിയാന്തടം എന്നിവർ ചേർന്ന് രചിച്ച പ്രസംഗത്തിൽ സ്റ്റാറാം എന്ന പുസ്തകത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 30 പ്രസംഗ വിഷയങ്ങളുണ്ട്. ബാബു പള്ളിപ്പാട്ട് പുസ്തകം പരിചയപ്പെടുത്തും. ചടങ്ങിൽ കവയത്രി ശ്രീജ ഗിരീഷ്, രതീഷ് കുമാർ പഗോഡ ബുക്ക് ആർട്ട്, രാജൻ തെക്കുംഭാഗം,പുരോഗമന

കലാസംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ,ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രൻ, അനുകുമാർ തൊടുപുഴ, , അജയ് വേണു പെരിങ്ങാശ്ശേരി,എം എൻ അനിൽ,ബെന്നി ജോസഫ്,തോമസ് വെള്ളിയാംതടം എന്നിവർ പ്രസംഗിക്കും.