sasi

പള്ളിവാസൽ: സംയോജിത കൃഷി അടിമാലി ഏരിയാതല നടീൽ ഉത്സവം പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ ദേശീയത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നടീൽ ഉത്സവം കേരളബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ .വി ശശി പച്ചക്കറി തൈനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സ്വപ്ന സജി സ്വാഗതം പറഞ്ഞു. എൻ. എൻ വിജയൻ,ആർ .സി ഷാജൻ,സ്വപ്ന രാജേഷ്,പി .എൻ ബാബു,ദീപ,ഓമന ടീച്ചർ,അസി.കൃഷി ഓഫീസർ സന്തോഷ്, എൻ.ആർ.ഇ.ജി തൊഴിലാളികൾ,കൃഷി കൂട്ടാംഗങ്ങൾ എന്നിവർ പങ്കെടുത്തു.