
നാട്ടുകാർ ഏഴുകിലോമീറ്റർ അധികം യാത്രചെയ്യണം
അടിമാലി: ആനച്ചാൽ രാജാക്കാട് റോഡും ആനച്ചാൽ മുതുവാൻകുടിറോഡും തമ്മിൽ ബന്ധിപ്പിക്കുന്ന എല്ലക്കൽ മഠംപടിമുതൽ മേരിലാന്റ് പള്ളിപ്പടി വരെയുള്ള റോഡിന്റെ നിർമ്മാണം മുടങ്ങി. 1200,മീറ്റർ റോഡ് അഞ്ചുകോടി അറുപതു ലക്ഷം രൂപക്ക് പ്രമുഖ കൺസ്ട്രക്ഷൻ എന്ന കമ്പനി ടെൻഡർ എടുക്കുകയും കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ പണികൾതുടങ്ങിയതാണ്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഭാഗമായി എർത്തുവർക്കു ചെയ്യാൻ തുടങ്ങിയതിനാൽ റോഡ് ഇപ്പോൾ സഞ്ചാരയോ ഗ്യമല്ലാതായിരിക്കുകയാണ്. മേരിലാന്റ് പ്രദേശത്തുള്ള നൂറുകണക്കിന് സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ ഈ വഴിയേ ആശ്രയിച്ചാണ് യാത്രചെയ്യുന്നത്. പൊട്ടൻകാട് ,കുഞ്ചിത്തണ്ണി ,എല്ലക്കൽ ,എൻ .ആർ. സിറ്റി എന്നി സ്ഥാലങ്ങളിലുള്ള സ്‌കൂളു കളിൽ പഠനത്തിനായി പോകുന്നവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. റോഡ് സഞ്ചാര യോഗ്യ മല്ലാത്തതിനാൽ മേൽ പറഞ്ഞ സ്‌കൂളുകളിലെ വാഹനങ്ങൾ ഒൻപതു കിലോമീറ്റർ ചുറ്റി ആനച്ചാൽ വഴിയാണ് ഇപ്പോൾ മേരിലാന്റിൽ എത്തുന്നത് .എല്ലക്കൽ ,കുഞ്ചിത്തണ്ണി ,ഈ സിറ്റികളിൽ നിന്നും അത്യാവശ്യത്തിനു ഒരു ഓട്ടോറിക്ഷ പോലും ഇപ്പോൾ ഇതു വഴി ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ് . റോഡ് നിർമ്മാണം ഏറ്റെടുത്ത കരാറുകാരനെ ഫോൺ വിളിച്ചാൽ പോലും കിട്ടുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി .ഇനിയും നിർമ്മാണം തുടങ്ങിയില്ലയെങ്കിൽ അടുത്ത മഴക്കാലത്ത് കൽനടയാത്രക്കാർക്കു പോലും ഇതു വഴിയുള്ള യാത്ര സാദ്ധ്യമല്ലാതാകുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.
ഇടപെടൽ അനിവാര്യം
യാത്രാദുരിതം പരിഹരിക്കുന്നത്തിന് പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും കരാറുകാരനെ തിരികെകൊണ്ടുവരുന്നതിനുള്ള നടപടി ഉണ്ടാവണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഭാഗത്തു നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ദ്രേശവാസികൾ ആവശ്യപെട്ടു.