
രാജകുമാരി : കളിക്കുന്നതിനിടെ പന്നിയാർ പുഴയിൽ വീണ രണ്ടര വയസ്സുകാരൻ മുങ്ങിമരിച്ചു. തേനി ചോളത്തേവൻ പെട്ടി സ്വദേശിയായ കണ്ണന്റെ മകൻ മകൻ മിത്രനാണ് മരിച്ചത്. കണ്ണന്റെ ഭാര്യ ഭുവനേശ്വരിയുടെ മൂലത്തുറയിലുള്ള വീട്ടിൽ പൊങ്കൽ അവധിക്ക് എത്തിയതായിരുന്നു ഇവർ. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് മിത്രൻ സഹോദരൻ ലളിത് കുമാറിനൊപ്പം വീടിനോട് ചേർന്നുള്ള പന്നിയാർ പുഴയുടെ കരയിൽ എത്തിയത്. മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മ ഭുവനേശ്വരിയോട് പറയാനായി ലളിത്കുമാർ വീട്ടിലേക്ക് പോയതിനു പിന്നാലെ മിത്രൻ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്‌സ് യൂണിറ്റിലെ അംഗങ്ങളും ചേർന്ന് പുഴയിൽ പരിശോധന നടത്തിയെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഇവരുടെ വീടിന്റെ 100 മീറ്റർ അകലെ മരക്കുറ്റിയിൽ തങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.