തൊടുപുഴ: ചീനിക്കുഴി പരിയാരം റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ചീനിക്കുഴി മുതൽ പരിയാരം വരെയുള്ള ഭാഗം ഇന്ന് മുതൽ 25വരെ വാഹന ഗതാഗതത്തിന് നീയന്ത്രണം ഉണ്ടായിരിക്കും. ഇതുവഴി വരുന്ന വാഹനങ്ങൾ ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി (പാറേക്കവല മാഞ്ചികല്ല് ചിനിക്കുഴി റോഡ്) റോഡുവഴി തിരിഞ്ഞു പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.