പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജിൽ ഫീനിക്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തില്ലാന പൊങ്കൽ 2024 എന്ന പേരിൽ പൊങ്കൽ ദിനാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.മുഖ്യ അതിഥിയായ പ്രശസ്ത തമിഴ് എഴുത്തുകാരിയും കുമളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയുമായ അല്ലി ഫാത്തിമാ പൊങ്കൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ.ജോസഫ് പൊങ്ങന്താനം, ഫീനിക്‌സ് ക്ലബ് കോഡിനേറ്റർമാരായ ഡോ. ജോബി ബാബു, ഡോ.രൂപ ആർ, ഫീനിക്‌സ് ക്ലബ് പ്രസിഡന്റ് ലാവണ്യ, രോഹിത് എന്നിവർ സംസാരിച്ചു. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി പൊങ്കൽ തയ്യാറാക്കുന്ന മത്സരവും രംഗോലി മത്സരവും സംഘടിപ്പിച്ചു.