തൊടുപുഴ: കാ​ഞ്ഞി​ര​മ​റ്റം​ ശ്രീ​ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ​ ​പു​ന​ഃ​ പ്ര​തി​ഷ്‌​ഠാ​ മ​ഹോ​ത്സ​വത്തോടനുബന്ധിച്ച് ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന​ സാം​സ്‌​കാ​രി​ക​ സ​മ്മേ​ള​ന​ത്തി​ൽ​ വി​ദ്യാ​സാ​ഗ​ർ​ ഗു​രു​മൂ​ർ​ത്തി​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​.തു​ട​ർ​ന്ന് സ​പ്‌​ത​സ്വ​ര​ ഓ​ർ​ക്ക​സ്ട്ര​യു​ടെ​ ഭ​ക്തി​ഗാ​ന​സു​ധ​യും​ വേ​ദി​യി​ൽ​ ന​ട​ക്കും​.
​ ഇ​ന്ന​ലെ​ രാ​വി​ലെ​ മു​ത​ൽ​ പ്രാ​യ​ശ്ചി​ത്ത​ഹോ​മം​ ,​ സ്വ​ശാ​ന്തി​ഹോ​മം​ ,​ ചോ​ര​ശാ​ന്തി​ഹോ​മം​ ,​ വി​വി​ധ​ ക​ല​ശാ​ഭി​ഷേ​ക​പൂ​ജ​ക​ൾ​ എ​ന്നി​വ​യും​ വൈ​കി​ട്ട് സ്ഥ​ല​ശു​ദ്ധി​പൂ​ജ​ക​ളും​ ന​ട​ന്നു​. വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കു​ ശേ​ഷം​ വേ​ദി​യി​ൽ​ സെ​വ​ൻ​ ബീ​റ്റ്‌​സ് മ്യൂ​സി​ക്‌​സ് അ​വ​ത​രി​പ്പി​ച്ച​ ഭ​ക്തി​ഗാ​ന​മേ​ള​യും​ നാ​ട്യം​ സ്‌​കൂ​ൾ​ ഓ​ഫ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട് സ് അ​വ​ത​രി​പ്പി​ച്ച​ നൃ​ത്ത​നൃ​ത്യ​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​ ക​ലാ​പ​രി​പാ​ടി​ക​ൾ​ അ​ര​ങ്ങേ​റി​.