നെടുങ്കണ്ടം : നെടുങ്കണ്ടം താലൂക്കാശുപത്രി 2024-25 വർഷത്തേക്കുള്ള വിവിധ ടെൻഡറുകൾ ക്ഷണിച്ചു. കാന്റീൻ നടത്തിപ്പ് മുതൽ എക്‌സ് റേ ഫിലിം വിതരണം വരെ 13 തരം പ്രവൃത്തികൾക്കാണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡർ ഫോമുകൾ 30 ന് ഉച്ചയ്ക്ക് ഒരു മണി വരെ ആശുപത്രി ഓഫീസിൽ നിന്ന് ലഭിക്കും. 31 രാവിലെ 10.30 വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് ടെൻഡറുകൾ തുറക്കും. ടെൻഡറിനോടൊപ്പം 5000 രൂപയുടെ നിരതദ്രവ്യവും കരാറും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ നെടുങ്കണ്ടം താലൂക്കാശുപത്രി ഓഫീസുമായി ബന്ധപ്പെടുക.