തൊടുപുഴ:കരകൗശല വിദഗ്ദ്ധർക്കും തൊഴിലാളികൾക്കുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം വിശ്വകർമ്മ പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും രജിസ്‌ട്രേഷൻ ഡ്രൈവും സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ കേരളത്തിലെ ഫീൽഡ് ഓഫീസായ തൃശൂർ എംഎസ്എംഇ ഡെവലപ്‌മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ നടന്ന പരിപാടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു.
എം.എസ്.എം.ഇ ഡി എഫ് ഒ മേധാവി പ്രകാശ് ജി. എസ് അദ്ധ്യക്ഷത വഹിച്ചു. പിഎം വിശ്വകർമ പോർട്ടലിൽ ഗുണഭോക്താക്കളുടെ ഓൺബോർഡിങ്ങിനെക്കുറിച്ചുള്ള സെഷൻ നിമിൽ ദേവ് എസ് നയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി . ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ . ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ സാഹിൽ മുഹമ്മദ് ,എസ്ബിഐ മുട്ടം ബ്രാഞ്ച് മാനേജർ ജോസ് മാത്യു എന്നിവർ ക്ളാസെടുത്തു.സി.എസ് .സി, വിഎൽഇഎ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, സംരംഭകത്വ വികസന എക്സിക്യൂട്ടീവുകൾ, അസോസിയേഷൻ ഭാരവാഹികൾ, ഗുണഭോക്താക്കൾ തുടങ്ങി 350 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.