ഇടുക്കി: സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തിൽജില്ലയിൽ നടത്തുന്ന ആരോഗ്യ ക്യാമ്പിന്റെ ഉദ്ഘാടനം കാഞ്ചിയാർ കോവിൽമല ഐ റ്റി ഡി പി ഹാളിൽ ഇന്ന് രാവിലെ 10.30 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. സംസ്ഥാന യുവജന കമ്മിഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ് അദ്ധ്യക്ഷത വഹിക്കും. ഇടുക്കി മെഡിക്കൽ കോളേജ്, കാഞ്ചിയാർ കുടുംബരോഗ്യ കേന്ദ്രം, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.