trafic
ഇടുക്കി നെഹ്രു യുവകേന്ദ്ര മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ജില്ലാ യൂത്ത് ക്ലബ്ബിന്റെയും സഹകരണത്തോടെ തൊടുപുഴ ന്യൂമാൻ കോളേജ് റോഡിൽ സംഘടിപ്പിച്ച ട്രാഫിക്ക് ബോധവൽക്കരണ പരിപാടി

തൊടുപുഴ: നെഹ്രു യുവകേന്ദ്ര, മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ജില്ലയിൽ സംഘടിപ്പിച്ച ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല പരിപാടികൾ സമാപിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ജില്ലാ യൂത്ത് ക്ലബ്ബിന്റെയും സഹകരണത്തോടെ കോളേജ് റോഡിൽ സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പരിപാടിയുടെ സമാപന സമ്മേളനം ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.ജെ. അജയൻ വോളന്റിയർമാർക്ക് മാർഗ്ഗനിർദ്ദേശം നൽകി. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ നോയൽ റോസ് നന്ദിയും പറഞ്ഞു.