തൊടുപുഴ: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് 29ന് നടക്കും. തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഇ.എസ്.ഐ സംബന്ധമായ പരാതികൾ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്ന വിലാസത്തിലും, പി എഫ് സംബന്ധിച്ച പരാതികൾ മൂന്നാർ പി. എഫ് ഓഫീസ് അസിസ്റ്റന്റ് പി. എഫ്. കമ്മിഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലും നേരിട്ടോ തപാലിലോ 24 നകം ലഭ്യമാക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇ-മെയിലുകളിലും, പി.എഫ്. സംബന്ധമായ പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലും അയയ്ക്കാം. ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, പി. എഫ്. നമ്പർ, യു.എ.എൻ, പി.പി.ഒ.നമ്പർ, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പർ, മൊബൈൽ നമ്പർ, എന്നിവ ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: ഇ.എസ്.ഐ9497401056, 8921247470, പി.എഫ്9847731711.