പീരുമേട്: ഡയർ പീരുമേടിന്റെ പ്രവർത്തനങ്ങൾ മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചു. മാർ മാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഡയർ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിൽ കാൻ സിംഗ്, പ്രകൃതി, ഔഷധ രഹിത ചികിത്സകളായ അക്യൂപംഗ്ചർ, അക്യൂ പ്രഷർ, റെഫ്‌ളക്‌സോളജി, കപ്പിംഗ്, ക്രോ നിയോ സേക്രൽ തെറാപ്പി, കൈറോ പ്രാക്ടിക് തുടങ്ങിയവ ഡയറിൽ ലഭ്യമാകും.