കുണിഞ്ഞി :കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ഇന്നാരംഭിക്കും.. ഇന്ന് വൈകുന്നരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, വി. കുർബാന, നൊവേന ഫാ.വർക്കി മണ്ഡപത്തിൽ (വികാരി,സെന്റ് ആന്റണീസ് ചർച്ച് കുണിഞ്ഞി)). നാളെ വൈകുന്നേരം 4.45ന് ആഘോഷമായ പാട്ടുകുർബാന, നൊവേന:.ഫാ.റോണി വള്ളിപ്പറമ്പിൽ (ഡയറക്ടർ, കാർമൽ ലാഗ്വേജ് സോൺ ,ചെറുതോണി), സന്ദേശം ഫാ.ജോൺസൺ പാലപ്പിള്ളിൽ (ലിറ്റിൽ ഫ്‌ളവർ ആശ്രമം, കൊടുവേലി),പ്രദക്ഷിണം. 21 ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന.ഫാ.ജോസഫ് വിലങ്ങാട്ടുശ്ശേരി (ഡയറക്ടർ കെ.സി.എസ്.എൽ ചങ്ങനാശ്ശേരി അതിരൂപത),സന്ദേശം :ഫാ. റോയി കണ്ണൻചിറ (വികാർ പ്രവിൻഷ്യൽ & പാസ്റ്ററൽ മിനിസ്ട്രി കാർമൽ പ്രൊവിൻസ് മൂവാറ്റുപുഴ),പ്രദക്ഷിണം, സ്‌നേഹവിരുന്ന്. 22 ന് വൈകുന്നരേരം 5.30ന് വി.കുർബാന,സെമിത്തേരി സന്ദർശനം, 7 നാടകം 'മുഖാമുഖം '