വണ്ടിപ്പെരിയാർ : എൽ.ഐ.സി. വണ്ടിപ്പെരിയാർ ബ്രാഞ്ചിൽ എം.ഡി..ആർ റ്റി. പദവി നേടിയ ജയ എം.പി ക്ക് എൽ.ഐ.സി. ഏജന്റ്‌സ് ഓർഗനൈസേഷൻ സി.ഐ.ടി.യു. നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ചേർന്ന യോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഡി അജിത് ഉദ്ഘാടനം ചെയ്തു .സ്മിത മോൾ എൻ.ആർ. അദ്ധ്യക്ഷയായിരുന്നു. കെ.വി. ആന്റണി, ആർ.യശോധരൻ, ഗോപാലകൃഷ്ണൻ കെ എം, രോഹിത് എൻ ആർ, പ്രീതി മോൾ ജോസഫ്, റോയി റ്റി. ഇമ്മാനുവൽ, എ മണി, മജു സെബാസ്റ്റ്യൻ , ടി.ജെ.വർഗീസ്, ജയ എം.പി, മോളി കുട്ടി വർഗീസ് എന്നിവർ പ്രസംഗിച്ചു.