തൊ​ടു​പു​ഴ :​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ തൊ​ടു​പു​ഴ​ യൂ​ണി​യ​ന് കീഴിലുള്ള​ വെ​ങ്ങ​ല്ലൂ​ർ​ ചെ​റാ​യി​ക്ക​ൽ​ ശ്രീ​ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​ ക്ഷേ​ത്ര​ത്തി​ൽ​ തൈ​പ്പൂ​യ​ മ​ഹോ​ത്സ​വ​ത്തിന് കൊടിയേറി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേ​ത്രാ​ചാ​ര്യ​ൻ​ അ​യ്യ​മ്പ​ള്ളി​ എ​ൻ​.ജി​ സ​ത്യ​പാ​ല​ൻ​ ത​ന്ത്രി​ക​ളു​ടെ​യും​ ക്ഷേ​ത്രം​ മേ​ൽ​ശാ​ന്തി​ വൈക്കം​ ബെ​ന്നി​ ശാ​ന്തി​യുടെയും​ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ തൃ​ക്കൊ​ടി​യേ​റ്റ് കർമ്മം നടന്നു. തിരുവുത്സവ കെടാവിളക്കിന്റെ ദീപപ്രകാശനകർമ്മവും തുടർന്ന് ഉത്സവ സന്ദേശവും യൂണിയൻ ചെയർമാൻ ബിജുമാധവർ നിർവ്വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ വി.ബി. സുകുമാരൻ ,കൺവീനർ പി.ടി. ഷിബു, ക്ഷേത്രം മാനേജരും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗവുമായ കെ.കെ. മനോജ്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, എ.ബി. സന്തോഷ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ രാജു പുന്നേക്കുന്നേൽ, കൺവീനർ എ.കെ. രവി തുടങ്ങിയവർ പങ്കെടുത്തു. 8​.3​0 ന് ചെറായിക്കൽ ഗുരുപ്രസാദം ഭജനാമൃതത്തിന്റെ ഭ​ക്തി​ഗാ​ന​ സുധയും തുടർന്ന് ​​​പ്ര​സാ​ദ​ ഊ​ട്ടും നടന്നു. രണ്ടാം ഉത്സവ ദിവസമായ ഇന്ന് ​ രാ​വി​ലെ​ വി​ശേ​ഷാ​ൽ​ ഉ​ത്സ​വ​പൂ​ജ​,​​ അ​ഹ​സ്സ്,​​ വൈ​കി​ട്ട് ഏഴിന് മു​ഴു​ക്കാ​പ്പ് ചാ​ർ​ത്തി​ വി​ശേ​ഷാ​ൽ​ ദീ​പാ​രാ​ധ​ന​,​​ 7​.3​0​ന് കാപ്പ് ശിവശ്രീഭജനാമൃതത്തിന്റെ ഭ​ക്തി​ഗാ​ന​സു​ധ​,​​ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​ ക​ലാ​പ​രി​പാ​ടി​ക​ൾ, പ്രസാദ ഊട്ട്.