രാജാക്കാട്:രാജാക്കാട് മരിയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും,രാജാക്കാട് വൈസ് മെൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്‌നേഹഭവനത്തിന്റെ തറക്കല്ലീടിൽ കർമ്മം നടത്തി.കള്ളിമാലി വാരിയത്ത് ലൈസ രാജനാണ് ഭവനം നിർമ്മിക്കുന്നത്. മുനിയറയിൽ നിന്നും കള്ളിമാലി ക്ഷേത്രത്തിന് സമീപം വാടക വീട്ടിൽ കൂലിപണിക്കാരനായ ഭർത്താവിനും 2 പെൺമക്കൾക്കുമൊപ്പം കഴിയുന്ന 10 സെന്റ് ഭൂമിയുടെ ഉടമയായ ലൈസക്ക് സർക്കാരിന്റെ ഭവന പദ്ധതികളുടെ പ്രയോജനം ലഭിക്കാത്തതിനെ തുടർന്നാണ് മരിയൻ ട്രസ്റ്റ് ഭാരവാഹികൾ ഇവർക്ക് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്.2020 ൽ എട്ട് അംഗങ്ങൾ ആയി രൂപികരിക്കപ്പെട്ട മരിയൻ ട്രസ്റ്റ് ഇതുവരെ ഭവനരഹിതരായ 11 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി.മൂന്ന് മാസം കൊണ്ട് ഭവനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി ബാബു കൊച്ചുപുരയ്ക്കൽ പറഞ്ഞു. മരിയൻ ട്രസ്റ്റ് ഭാരവാഹികളായ ബേബി മാത്യു, റെജി സ്റ്റീഫൻ, വൈസ്‌മെൻസ് ക്ലബ്ബ് ഭാരവാഹികളായ വി.സി ജോൺസൺ,വി.എസ് ബിജു,ബിനോയി റോയി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കിങ്ങിണി രാജേന്ദ്രൻ,ദീപ പ്രകാശ്, റ്റി.കെ സുജിത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മരിയൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് റ്റി.എസ് ബോസ് എന്നിവർ ചേർന്ന് തറക്കല്ലിടീൽ കർമ്മം നിർവ്വഹിച്ചു.