ഇടവെട്ടി: ബി. ജെ. പി ഇടവെട്ടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ശക്തി സംഗമവും ബി.ജെ.പി.പഞ്ചായത്ത് കാര്യാലയം ഡിജിറ്റൽ സേവാകേന്ദ്രം ഉദ്ഘാടനവുംഞായറാഴ്ച്ച നടക്കും. വൈകുന്നേരം 4 ന് ഇടവെട്ടിച്ചിറ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയായ ഇടവെട്ടി പോസ്റ്റോഫീസ് ജംഗ്ഷഷനിലെത്തുമ്പോൾ നടക്കുന്ന ശക്തി സംഗമം ബി.ജെ.പി.ദേശീയ വൈസ്. പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി.ജി ഇടവെട്ടി പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എം.വി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് സി.സന്തോഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തും.ഓഫീസ് ഉദ്ഘാടത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജീവൻ സുരക്ഷ ഭീമ യോജനയുടെ 2 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് സ്‌കീമിൽ ചേരാൻ പ്രവർത്തകർക്ക് അവസരമൊരുക്കും.യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മുന്നി കൈതാനി. പഞ്ചായത്തംഗം ബിന്ദു ശ്രീകാന്ത്, ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ എം.കെ.നാരായണമേനോൻ, സ്വാഗത സംഘം രക്ഷാധികാരി കെ.ആർ.ദേവരാജൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.പി.പവനൻ എന്നിവർ സംസാരിക്കും