
തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാമഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സദസ്സിൽ പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകനും ഗ്രന്ഥകാരനുമായ വിദ്യാസാഗർ ഗുരുമൂർത്തി മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രഭരണസമിതിയംഗം ഇ എസ് നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ക്ഷേത്രഭരണസമിതി ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് എസ് സ്വാഗതവും ഭരണസമിതിയംഗം പി കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് സപ്തസ്വര ഓർക്കസ്ട്രയുടെ ഭക്തിഗാനസുധയും അരങ്ങേറി. ഇന്ന് രാവിലെ 5 മുതൽ തത്വഹോമം , തത്വകലശപൂജ , വലിയപാണി ,മണ്ഡപസംസ്‌കാരം തുടങ്ങിയ കർമ്മങ്ങൾ നടക്കും. രാവിലെ 8.30 മുതൽ 9.30 വരെ തത്വകലശാഭിഷേകചടങ്ങുകൾ നടക്കും. വൈകിട്ട് 5.30 മുതൽ ബ്രഹ്മകലശപൂജ , കുംഭേശ കർക്കരീ പൂജകൾ , , കലശാഭിഷേകം എന്നീ ചടങ്ങുകളും നടക്കും. ക്ഷേത്രം തന്ത്രി മണക്കാട്ട് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് വൈദികകർമ്മങ്ങൾ നടന്നുവരുന്നത്. ദീപാരാധനയ്ക്കു ശേഷം 6.45 മുതൽ വിവിധ നൃത്താവതരണങ്ങളും സംഗീത സംവിധായകൻ സുജിത് കൃഷ്ണൻ അവതരിപ്പിക്കുന്ന കർണ്ണാട്ടിക് ഫ്യൂഷനും വേദിയിൽ നടക്കും.