തൊടുപുഴ: അയോദ്ധ്യ പ്രതിഷ്ഠാ ചടങ്ങു നടക്കുന്ന ഇന്ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
മതനിരപേക്ഷ ഭരണഘടന നിലവിലുള്ള ഇന്ത്യയിൽ തികച്ചും മതപരവും സ്വകാര്യവുമായ ചടങ്ങാണ് അയോദ്ധ്യയിൽ നടക്കുന്നത്. അതിൽ രാഷ്ട്രത്തിന് ഒരു പങ്കുമില്ലെന്നും കേരള യുക്തിവാദി സംഘം സംസ്ഥാനകമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് ഗംഗൻ അഴീക്കോടും ജനറൽ സെക്രട്ടറി ടി.കെ. ശക്തീധരനും പറഞ്ഞു.