pazheri
പഴേരി ഗോൾഡ് തൊടുപുഴ ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. പി.ജെ ജോസഫ് എം എൽ എ, പഴേരി ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് ഹാജി, മാനേജിംഗ് ഡയറക്ടർ അബ്ദുൽ കരിം പഴേരി, ഡയറക്ടർ അബ്ബാസ് മാസ്റ്റർ പഴേരി, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി അജീവ്,വാർഡ് കൗൺസിലർ പി ജി രാജശേഖരൻ തുടങ്ങിയവർ സമീപം

തൊടുപുഴ: പഴേരി ഗോൾഡ് മൂന്നാമത് ഷോറൂം തൊടുപുഴയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ലക്ഷ്മി നക്ഷത്ര മുഖ്യാതിഥിയായി.
പി.ജെ ജോസഫ് എം എൽ എ, പഴേരി ഗ്രൂപ്പ് ചെയർമാൻ ഷെരീഫ് ഹാജി, മാനേജിംഗ് ഡയറക്ടർ അബ്ദുൽ കരിം പഴേരി, ഡയറക്ടർമാരായ അബ്ബാസ് മാസ്റ്റർ പഴേരി, ബിനീഷ് പി, നിസാർ പഴേരി, സി .എഫ് ഒ ബിജുകുമാർ, നിഷാന്ത് അസോസിയേറ്റ്‌സ് മാനേജിംഗ് ഡയറക്ടർ നിഷാന്ത് തോമസ്, മണ്ണാർക്കാട് നഗരസഭാ ചെയർമാൻ ഫായിദ ബഷീർ , വാർഡ് കൗൺസിലർ പി ജി രാജശേഖരൻ, താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി .അജീവ്, ഓൾ കേരളാ ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്ട് തുടങ്ങിയവർ പങ്കെടുത്തു.