മുട്ടം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കർഷക തൊഴിലാളി ക്ഷേമ നിധി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, കർഷക തൊഴിലാളി പെൻഷൻ 3000 രൂപയാക്കുക, ഉപാധി രഹിതമായി വിതരണം ചെയ്യുക, ക്ഷേമ നിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക എന്നിങ്ങനെ അവശ്യങ്ങളോടെയാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
മൂലമറ്റം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുട്ടം വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണ്ണയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, ഗീത തുളസീധരൻ, കെ.എ. സന്തോഷ്, പി.ജി. വിജയൻ, പി.എം. തോമസ്, സിബി മാത്യു, സി.വി. ബിബിൻ, ബാബു ജോസഫ്, പി.സി. വിത്സൻ, റെജി ഗോപി എന്നിവർ സംസാരിച്ചു.