തിരുവനന്തപുരം: വാത്തിക്കുടി അടക്കമുള്ള വില്ലേജുകളിലെ റീസർവേ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർവേ നടത്തുമ്പോൾ നിലവിലുള്ള കൈവശക്കാരന്റെ പേര് ഉൾപ്പെടുന്നതിൽ അവ്യക്തത നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ നിലവിലുള്ള കൈവശക്കാരന്റെ പേര് ഉൾപ്പെടുത്താൻ സർവേ ഉദ്യോഗസ്ഥർ വിസമ്മതിക്കുകയും ചെയ്തിരുന്നു.
പുതിയ ഉത്തരവ് പ്രകാരം പട്ടയ നടപടികൾക്കായി സർവേ നടത്തുമ്പോൾ നിലവിലുള്ള കൈവശക്കാരന്റെ പേര് കൂടി ഉൾപ്പെടുത്തും. 1966- 1971 കാലയളവിൽ നടത്തിയ റീസർവേയുടെ ഭാഗമായി തയാറാക്കിയ ലാൻഡ് രജിസ്റ്ററിൽ കൈവശക്കാരന്റെ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിന്നിരുന്നു. ഇതുമൂലം റീസർവേ നടപടികളിൽ ഉണ്ടായ അപാകതകൾ പരിഹരിക്കുന്നതിനാണ് പുതിയ ഉത്തരവ്.