പീരുമേട്:വണ്ടിപ്പെരിയാർ അൻപത്തിയൊൻപതാം മൈലിനുസമീപം ശബരിമല തീർത്ഥാടകരുടെ വാഹനവും കാറും കൂട്ടിയിടിച്ച് നാല്പേർക്ക് പരിക്ക്പറ്റി. ഇന്നലെ എട്ടുമണിയോടുകൂടിയാണ് ശബരിമല ദർശനം കഴിഞ്ഞ കർണാടക തുംകൂറിലേക്ക് പോവുകയായിരുന്ന അയ്യപ്പ തീർത്ഥാടകരുടെ വാഹനവും വാഗമണ്ണിൽ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ
കാറിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്നു വാഗമൺ പുള്ളിക്കാനം പുതുക്കോട് എസ്റ്റേറ്റ് സ്വദേശി കാർത്തിക് (27),
ശബരിമല തീർത്ഥാടകരായ കർണാടക തുംകൂർ സ്വദേശികളായ സഞ്ജയൻ (32 )അജൻ കുമാർ (32 )അനിൽ (35 )എന്നിവർക്ക് ആണ് പരിക്കേറ്റത് ഇവരെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലുകൾക്ക് ഗുരുതര പരിക്കേറ്റ കാർത്തിക്കിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.