ഇടുക്കി: കേരള കാർഷികസർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കന്നുകാലിഫാമുകളിലെ ജൈവമാലിന്യ സംസ്‌കരണവും ജൈവ സുരക്ഷയും (ചാണകത്തിൽ നിന്നുള്ള വിവിധതരം വളങ്ങൾ) എന്ന വിഷയത്തിൽ 22 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൈവ ജീവാണു ഉപാധികൾ ഉപയോഗിച്ചുള്ള ചാണക സമ്പുഷ്ടീകരണം, ജീവാണു വളങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് വിശദമായ ക്ലാസ്സും പ്രാക്ടിക്കലും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 04872370773 എന്ന ഫോൺ നമ്പറിൽ ഇന്ന് രാവിലെ പത്ത്മുതൽ വൈകുന്നേരം നാല് വരെ സമയങ്ങളിൽ വിളിക്കുക.