
കുമളി: കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ മുൻ മന്ത്രിയും കെ. പി .സി.സി കാര്യസമിതി അംഗവുമായ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു .
കർഷക സമൂഹത്തോട് മുഖം തിരിഞ്ഞ നിലപാടാണ് പിണറായി വിജയൻ നേതൃത്യം കൊടുക്കുന്ന സർക്കാരിനെന്നും ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ഇത്രയും സജീർണ്ണമായതെന്നും അദ്ദേഹം പറഞ്ഞു. കർഷകരേ മറന്നുകൊണ്ട് ഒരു സർക്കാരിനും മുന്നോട്ട് പോകാൻ കഴിയിില്ല, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്യത പരിഹാരം കാണുമെന്നും കാർഷിക മേഖലയിൽ ഉത്പാദനം മുതൽ വിപണനം വരെയുള്ള ഇടപെടീൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു, കെ. പി. സി. സി. രാഷ്ട്രിയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിലെ കർഷക കോൺഗ്രസിന് ദീർഘകാലം നേതൃത്വം നൽകിയ മുൻ പ്രസിഡന്റുന്മാരായ തോമസ് മാത്യൂ കക്കുഴിയേയും, ആഗസ്റ്റിൻ കുറുമണ്ണിനേയും ആദരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്, കെ . സി. വിജയൻ ഉദ്ഘാടനം ചെയ്തു. ഇ.എം ആഗസ്തി , എ.കെ. മണി ,റോയി . കെ .പൗലോസ് , ജോയി തോമസ് അഡ്വ.സുരേഷ് കോശി , എ.ഡി സാബൂസ് , റെജി മോൻ വാഴയിൽ,സന്ധ്യ വിനോദ് , പഴകുളം മധു , ടോമി പാലയ്ക്കൽ ഷാജി പൈനാടത്ത് ചാർലി ആന്റണി റോബിൻ കാരയ്ക്കാട്ട് ജോസ് മുത്തനാട്ട്, തുടങ്ങിയവർ സംസാരിച്ചു.