inaguration2

കോടിക്കുളം:അഞ്ചക്കുളം മഹാദേവീ ക്ഷേത്ര ദേവസ്വം ട്രസ്റ്റും ഭരണസമിതിയും വിശ്വാസി സമൂഹവും ചേർന്ന് ക്ഷേത്രത്തിന് സമീപം വിലയ്ക്കുവാങ്ങിയ 55 സെന്റ് ഭൂമി ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികളുടെ കാർമികത്വത്തിൽ നാമജപഘോഷയാത്രയോടെ ഭൂമിപൂജ നടത്തി.തുടർന്ന് നടന്ന പൊതുസമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്തു.അഞ്ചക്കുളം ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്
അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി പി.ആർ.രവീന്ദ്രനാഥൻ, കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഫലീമ നാസർ ക്ഷേത്ര വിശേഷങ്ങൾ അടങ്ങിയ 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. തുടർന്ന് പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടന്നു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷേർളി ആന്റണി, പഞ്ചായത്തംഗം ജെർളി റോബി, നെടുമറ്റം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാബു കേശവൻ, യൂണിയൻ ബാങ്ക് മാനേജർ ബിസ്മി.വി, നെയ്യശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ അഞ്ജല ഖാൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ക്ഷേത്രാങ്കണത്തിൽ ആദ്യ വെള്ളി ആചരണവും മഹാകാര്യസിദ്ധിപൂജയും അന്നദാനവും നടന്നു.