കട്ടപ്പന: തങ്കമണി നീലിവയൽ പ്രകാശ് റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ മുതൽ 28 വരെ തടസ്സപ്പെടും. ഈ റോഡിൽ കൂടി കടന്നു പോകുന്ന വാഹനങ്ങൾ ശാന്തിഗ്രാം, ഇടിഞ്ഞമല, പുഷ്പഗിരി, ഉദയഗിരി വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.