
തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 ന് വിശേഷാൽ സുബ്രഹ്മണ്യപൂജ, അഹസ്സ്, വൈകിട്ട് 7 ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന, 7.30 ന് ഭക്തിഗാനസുധ, തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, പ്രസാദ ഊട്ട് എന്നിവ നടക്കും. ഇന്നലെ രാവിലെ വിശേഷാൽ ഉത്സവപൂജ, അഹസ്സ്, വൈകിട്ട് 7 ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന, 7.30 ന് കാപ്പ് ശിവശ്രീഭജനാമൃതത്തിന്റെ ഭക്തിഗാനസുധ, തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.