കരുണാപുരം: ഭവനരഹിത കുടുംബത്തിന് സ്നേഹവീട് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കരുണാപുരം ടീം ഹണിറോക്ക് നടത്തുന്ന അഖിലകേരള വടംവലി മത്സരം ഞായറാഴ്ച്ച നടക്കും. വൈകുന്നേരം നാലിന് കരുണാപുരം സെന്റ് തോമസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്മസരത്തിൽ സംസ്ഥാനത്തെ പ്രമുഖ ടീമുകൾ പങ്കെടുക്കും. സിനിമാതാരം അഞ്ജലി നായർ മത്സരം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ രാജേഷ് ദാമോദരൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിപ്രിൻസ് മുഖ്യസന്ദേശം നൽകും. ഒന്നുമുതൽ പതിനാറ് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ്പ്രൈസും നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു.