രാജാക്കാട്:രാജാക്കാട് പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിൽ പഞ്ചായത്ത് ജീവനക്കാർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം റോഡ് കൈയേറി നിർമ്മാണം നടക്കുന്നത് പരിശോധിക്കാൻ എത്തിയ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ.സി സുജിത്കുമാറിനെ ചീത്തവിളിക്കുകയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് സെക്രട്ടറി രാജാക്കാട് പൊലീസിൽ പരാതി നൽകി. രാജാക്കാട് പൊന്മുടി റോഡിലുള്ള വ്യാപാര സ്ഥാപനത്തോട് ചേർത്ത് റോഡ് കൈയ്യേറി കുഴിയെടുത്ത് നിർമ്മാണം നടത്തുന്നത് തടഞ്ഞതിനാണ് നീലിയാനിക്കുന്നേൽ ഷിബു കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നതാണ് പരാതി.സംഭവത്തിൽ പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ജീവനക്കാർ പ്രതിഷേധ പ്രകടനവുംയോഗവും നടത്തി.പി.എം യുസഫ് ,കെ.കെ ശിവൻകുട്ടി,വി.പി ഹർഷൻ,വി.ഇ.ഒ നിസാർ എന്നിവർ നേതൃത്വം നൽകി.എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്ന് ഷിബു പറഞ്ഞു.