തൊടുപുഴ: സൈക്ലിങ് ചാമ്പ്യൻഷിപ്പിനിടെ റോഡിൽ വട്ടംതിരിച്ച അനൗൺസ്‌മെന്റ് വാഹനത്തിൽ സൈക്കിളിടിലിടിച്ച് മത്സരാർത്ഥികളായ മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ അരിക്കുഴ- പണ്ടപ്പിള്ളി റോഡിലായിരുന്നു സംഭവം. സംസ്ഥാന സ്‌കൂൾ ഗെയിംസ് അസോസിയേഷൻ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരം നടക്കുന്നതിനിടെ വാഹനം റോഡിലേക്ക് കയറുകയായിരുന്നു. ഇതോടെ വേഗതയിലെത്തിയ സൈക്കിളുകൾ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. കുട്ടികൾ ബ്രേക്കിട്ടതിനാൽ വലിയ അപകടം ഒഴിവായതായി സംഘാടകർ പറഞ്ഞു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.