
മൂന്നാർ: സാമ്പത്തിക ഫെഡറലിസം സംരക്ഷിക്കാൻ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ആവശ്യപ്പെട്ടു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന തരത്തിലാണ് സംസ്ഥാനങ്ങൾക്ക് പദ്ധതിവിഹിതം ഉൾപ്പെടെ സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്ര ഗവൺമെന്റ് സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇ കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർസംസാരിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം ആർ ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.രമേശ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എസ് രാഗേഷ് പ്രസംഗിച്ചു. കെ.ആർ.ഡി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി സുമോദ് ഉപഹാര സമർപ്പണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഡി കെ സജിമോൻ സ്വാഗതവും ദേവികുളം താലുക്ക് സെക്രട്ടറി അഖിൽ കെ അജയ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ആൻസ് ജോൺ (പ്രസിഡന്റ്), പി.സി ജയൻ, ആർ വിഷ്ണു (വൈസ് പ്രസിഡന്റ്മാർ), ഡി.കെ സജിമോൻ (സെക്രട്ടറി), ചിന്താമോൾ പി.എസ്, എൻ.കെ രതീഷ്‌കുമാർ (ജോയിന്റ് സെക്രട്ടറിമാർ), പി.എച്ച് നിസ്സാർ (ട്രഷറർ) എന്നിവരേയും വനിതാ കമ്മറ്റി ഭാരവാഹികളായി പ്രീതാ ഗോപാൽ (പ്രസിഡന്റ്), ജയ്‌നമ്മ കെ.കെ (വൈസ് പ്രസിഡന്റ്), രാജിമോൾ എൻ.കെ (സെക്രട്ടറി), അശ്വതി മഹേഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.