
കട്ടപ്പന: സർക്കാരിന്റെ കനിവ് തേടി 10,000 സി.പി.ഒ ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഭാഗമായി കട്ടപ്പനയിലും ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ സമരം നടന്നു. കട്ടപ്പന ഗാന്ധി സ്‌ക്വയറിന് മുന്നിൽ നടന്ന ഉപവാസ സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ജെ. ജോയ്‌സ് ഉദ്ഘാടനം ചെയ്തു.പി. എസ്. സി 2019ൽ നൽകിയ അപേക്ഷയിൽ 2020ൽ വന്ന റാങ്ക് ലിസ്റ്റ് കാലാവധി കഴിയാറായി. റാങ്ക് ലിസ്റ്റിൽ നിന്ന് 10 ശതമാനം പോലും നിയമനം നടന്നിട്ടില്ല. പൊലീസ് സേനയിൽ നിരവധി ഒഴിവുള്ളപ്പോഴാണ് റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവ് നികത്താൻ സർക്കാർ കൂട്ടാക്കാത്തത്. ലിസ്റ്റിൽ ഉള്ള പലരുടെയും പ്രായപരിധിയും കടന്ന് പോവുകയാണ്. റാങ്ക് ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. സർക്കാർ ഉദ്യോഗാർത്ഥികളോട് കാണിക്കുന്ന വഞ്ചനാ നിലപാടിനെതിരെയാണ് സമരം നടന്നത്. റാങ്ക് ലിസ്റ്റിൽ ജില്ലയിൽ മാത്രം ആയിരത്തിലധികം ഉദ്യോഗാർത്ഥികളാണ് നിയമനം കാത്ത് കഴിയുന്നത്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ജെ. ജോയ്‌സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവൻ പി.എസ്.സി ജില്ലാ ഓഫീസിന് മുന്നിലും നടക്കുന്ന ഏകദിന ഉപവാസത്തിന്റെ ഭാഗമായാണ് കട്ടപ്പനയിലും സമരം സംഘടിപ്പിച്ചത്.