ഇടുക്കി : ജില്ലാ ആശുപത്രിയിലേക്ക് സർക്കാർ അംഗീകൃത ആംബുലൻസ് ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു. മിനിമം ചാർജും കിലോമീറ്റർ ചാർജും കുറച്ചു നൽകുന്നവർക്ക് മുൻഗണന. ടെൻഡറിൽ പങ്കെടുക്കുന്നവർ യൂണിയൻ ബാങ്ക് ചെറുതോണി അല്ലെങ്കിൽ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്ക്, ചെറുതോണിയിൽ മാറാവുന്ന 4500 രൂപയുടെ ഡി.ഡി.യും, ടെൻഡർ ഫോം വിലയായ 900 രൂപയും 18 ശതമാനം ജി.എസ്.ടി.യും അടയ്ക്കണം. ടെൻഡർ സൂപ്രണ്ടിന് ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04862 232474.