 
തൊടുപുഴ: നെഹ്രു യുവകേന്ദ്ര, ജില്ലാ എക്‌സൈസ് വിമുക്തി മിഷനുമായി ചേർന്ന് ജില്ലാ യൂത്ത് ക്ലബ്ബിന്റെയും ജില്ലാ നെറ്റ് ബോൾ അസ്സോസിയേഷന്റെയും സഹകരണത്തോടെ നടത്തിയ ജില്ലാ നെറ്റ്‌ബോൾ മത്സരത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ജേതാക്കളായി. കാളിയാർ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളാണ് റണ്ണർ അപ്പ്. മത്സരങ്ങൾ ഇടുക്കി അസി. എക്‌സൈസ് കമ്മീഷ്ണറും വിമുക്തി മിഷൻ ജില്ലാ മാനേജരുമായ എസ്. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്‌ബോൾ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നെറ്റ് ബോൾ അസ്സോസിയേഷൻ ഭാരവാഹികളായ സന്ദീപ് സെൻ, ഡോ. ബോബു ആന്റണി, ലിഖിയ ഷാന്റോ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബിൻസാദ് സി.എം. എന്നിവർ പ്രസംഗിച്ചു. . സിവിൽ എക്‌സൈസ് ഓഫീസർ വി.ആർ. സിനോജ് വിമുക്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.