
കഞ്ഞിക്കുഴി : നങ്കിസിറ്റി എസ്. എൻ.ഹയർസെക്കന്ററി , വൊക്കേഷണൽ ഹയർസെക്കന്ററി, , എസ്. എൻ. ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ ചെയർമാനും സ്കൂൾ മാനേജരുമായ ബിജുമാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ബൈജു എം .ബി സ്വാഗതം പറഞ്ഞു. ഈ അദ്ധ്യയന വർഷത്തിൽ വിരമിക്കുന്ന അദ്ധ്യാപകരായ ബാബു കെ ആർ, ദേവദാസ് എൻ. കെ, അനി റെജി എന്നിവരെ മന്ത്രി ആദരിച്ചു. വാർഷിക റിപ്പോർട്ട് സ്കൂൾ പ്രിൻസിപ്പാൾ രാജി ജോസഫ്, അവതരിപ്പിച്ചു. കല - കായിക മേഖലകളിൽ നേട്ടം കൈവരിച്ച കുട്ടികൾക്ക് യൂണിയൻ കൺവീനർ പി. ടി. ഷിബു ഉപഹാരങ്ങൾ നൽകി. പി ടി. എ പ്രസിഡന്റ് മനേഷ് കുടിക്കയത്ത്, പി ടി.എ വൈസ് പ്രസിഡന്റ് കലേഷ് രാജു, എസ്. എൻ. ഡി. പി യോഗം കഞ്ഞിക്കുഴി ശാഖാ ചെയർമാൻ ചന്ദ്രൻകുട്ടി പൊങ്ങൻപാറയിൽ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് മിനി ഗംഗാധരൻ നന്ദി പറഞ്ഞു.
എസ്. എൻ ഹയർ സെക്കന്ററി ജൂബിലി വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം. പി നിർവഹിച്ചു, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം പ്രദീപ് എം. എം പ്രസംഗിച്ചു.