shaji
ജില്ലയിലെ ഫാക്ടറി തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും വേണ്ടിയുള്ള ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല എറണാകുളം മേഖല ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ഇൻസ്‌പെക്ടർ ഷാജികുമാർ കെ.ആർ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: ജില്ലയിലെ ഫാക്ടറി തൊഴിലാളികൾക്കും സൂപ്പർവൈസർമാർക്കും വേണ്ടിയുള്ള ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ സഘടിപ്പിച്ചു. എറണാകുളം മേഖല ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ഇൻസ്‌പെക്ടർ ഷാജികുമാർ കെ.ആർ ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ ഫാക്ടറി ഇൻസ്പക്ടർ റോബർട്ട് ബൻജമിൻ,​ ഡോ. മുഹമ്മദ് സമീർ, ഷിബു വി.ആർ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലയിൽ തൊഴിലാളികൾക്ക് ഏകദിന ശില്പശാലകൾ സംഘടിപ്പിക്കുമെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ "സുരക്ഷാരഥം" എന്ന സഞ്ചരിക്കുന്ന പരിശീലന ബസ് ജില്ലയിലെ വിവിധ ഫാക്ടറികളിൽ ചെന്ന് പരിശീലനം നടത്തുമെന്നും അറിയിച്ചു.