തൊടുപുഴ: ലയൺസ് ക്ലബ് തൊടുപുഴ മെട്രോയുടെ നവീകരിച്ച ഹാളിന്റെയും വിദ്യാനിധി പദ്ധതിയുടെയും ഉദ്ഘാടനവും 23ന് വൈകിട്ട് 6.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹാളിന്റെ ഉദ്ഘാടനവും പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ നിർവഹിക്കും. ലയൺസ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡന്റ് ജോഷി ഓട്ടോജെറ്റ് അദ്ധ്യക്ഷത വഹിക്കും. ലയൺസ് മെട്രോ ഐകാഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസുമായി സഹകരിച്ച് 10 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ഒരുക്കുന്ന വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് പ്രോജ്കട് ഡയറക്ടർ സി.ജി ശ്രീകുമാറിന് പ്രോജക്ട് കൈമാറി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. ലയൺസ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സജി ടി.പി, ട്രഷറർ പീറ്റർ ജോസഫ്, ഡിസ്ട്രിക്ട് ചീഫ് പ്രോഗ്രാം ഡയറക്ടർ ജയേഷ് വി.എസ്, ചീഫ് പ്രോജ്കട് ഡയറക്ടർ സി.ജി. ശ്രീകുമാർ, റീജിയണൽ ചെയർമാൻ വിനോദ് കണ്ണോളി, സോൺ ചെയർമാൻ അനൂപ് ടി.പി തുടങ്ങിയവർ പ്രസംഗിക്കും. ക്ലബ് സെക്രട്ടറി ജെറാൾഡ് മാനുവൽ സ്വാഗതവും ട്രഷറർ അഖിൽ പ്രതാപ് നന്ദിയും പറയും. പത്തുലക്ഷം രൂപയുടെ സഹായമാണ് വിദ്യാഭ്യാസനിധിയിലുടെ നൽകുന്നത്. ഫാഷൻ ഡിസൈനിങ്ങ്, ഇന്റീരിയൽ ഡിസൈനിങ്, ആനിമേഷൻ ആൻഡ് വി.എഫ്.എക്‌സ്, ഗ്രാഫിക് ഡിസൈനിങ്, ഡിപ്ലോമ ഇൻ സിവിൽകാഡ്, ഡിപ്ലോമ ഇൻ മെക്കാനിക്കൽ കാഡ്, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ കാഡ്, ഡിപ്ലോമ ഇൻ ഇൻഡ്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ എച്ച് ആർ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ് മെന്റ്, ഡിപ്ലോമ ഇൻ ഗ്ലോബൽ അക്കൗണ്ടിങ് ആൻഡ് സാപ് എന്നീ കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം. പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946447403, 7736383123, 9744800916. വാർത്താ സമ്മേളനത്തിൽ ലയൺസ് ക്ലബ് മെട്രോ പ്രസിഡന്റ് ജോഷി ഓട്ടോജെറ്റ്, സെക്രട്ടറി ജെറാൾഡ് മാനുവൽ, ട്രഷറർ അഖിൽ പ്രതാപ്, വിനോദ് കണ്ണോളി, വൈസ് പ്രസിഡന്റ് അനിൽകുമാർ സി.സി, റീജിനൽ പ്രോഗ്രാം ഡയറക്ടർ എം.എൻ സുരേഷ്, ജോയിന്റ് സെക്രട്ടറി ജിജോ കാളിയാർ എന്നിവർ പങ്കെടുത്തു.