ചെ​റു​തോ​ണി​:​ ​ഭൂ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ൽ​ ​ഒ​പ്പി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ജി​ല്ല​യു​ടെ​ 52​-ാ​മ​ത് ​ജ​ന്മ​ദി​ന​മാ​യ​ ​റി​പ്പ​ബ്ലി​ക് ​ദി​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​ഇ​-​ ​മെ​യി​ൽ​ ​സ​ന്ദേ​ശം​ ​അ​യ​ക്കു​മെ​ന്ന് ​സി.​പി.​ ​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സി.​വി.​ ​വ​ർ​ഗീ​സ് ​അ​റി​യി​ച്ചു.​ ​അത്യന്തം നിർഭാഗ്യകരമായ സാഹചര്യത്തെ മറികടക്കാനാണ് സർക്കാർ സമഗ്ര ഭൂനിയമ ഭേദഗതി കൊണ്ടുവന്നത്.ബി​ല്ല് ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​ ​നാ​ല് ​മാ​സം​ ​ക​ഴി​യു​മ്പോ​ഴും​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ടാ​തി​രി​ക്കു​ക​യാ​ണ്.​ ​എ​ൽ.​ഡി.​എ​ഫ് ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഒ​മ്പ​തി​ന് ​ആ​യി​ര​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്ത​ ​രാ​ജ്ഭ​വ​ൻ​ ​മാ​ർ​ച്ച് ​ന​ട​ത്തി​യി​രു​ന്നു.​
26​ന് ​ഒ​രു​ല​ക്ഷം​ ​പേ​ർ​ ​ജ​ന​വി​കാ​രം​ ​അ​റി​യി​ക്കാ​ൻ​ ​ഇ​-​ ​മെ​യി​ലു​ക​ൾ​ ​അ​യ​ക്കും.​ ​ജ​ന​കീ​യ​ ​സ​മ​ർ​ദ്ദം​ ​വി​വി​ധ​ത​ല​ങ്ങ​ളി​ലൂ​ടെ​ ​ഇ​നി​യും​ ​ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രു​മെ​ന്നും​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സി.​വി.​ ​വ​ർ​ഗീ​സ് ​പ​റ​ഞ്ഞു.