മൂന്നാർ: മിനി ബസും ലോറിയും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശികളായ എട്ട് യുവാക്കൾക്ക് പരിക്കേറ്റു. തമിഴ്‌നാട് വേലൂർ സ്വദേശികളായ വി സുമേഷ് (27) മണികണ്ഠൻ (21) എം രമേശ് (24) ജി ഗോകുൽ (21) പി വി ഗുണ (22) എസ് രാജ (23) തുളസിറാം (22) ആർ രാജ (32) എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ രാവിലെ എട്ടിന് പള്ളിവാസൽ പൈപ്പ് ലൈനി സമീപത്ത് വച്ചാണ് അപകടം. 18 അംഗ സംഘം സഞ്ചരിച്ച മിനി ബസ് മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.