തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന പുനഃ പ്രതിഷ്ഠാ മഹോത്സവത്തിന്റെ ചടങ്ങുകളുടെ ഭാഗമായി സഹസ്രകലശപൂജകളും കലശാഭിഷേകവും നടന്നു. . വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നടന്ന സാംസ്‌കാരിക സദസ്സിൽ ഹിന്ദു ഐക്യ വേദി സംസ്ഥാന സമിതിയംഗം രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ് സുദീപ് എം നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ക്ഷേത്രഭരണസമിതിയംഗം എം പി പ്രമോദ് സ്വാഗതവും പി കെ അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നൃത്തസന്ധ്യയും ത്യാഗരാജ മ്യൂസിക്‌സ് അവതരിപ്പിച്ച ഭക്തിഗാനമേളയും അരങ്ങേറി.

ഇന്ന് രാവിലെ വിവിധ പൂജകൾക്ക് ശേഷം ജീവകലശം ശയ്യയിലേയ്ക്ക് എഴുന്നള്ളിക്കും. വൈകിട്ട് ധ്യാനാധിവാസവും , ബിംബശുദ്ധി കലശാഭിഷേകവും ശയ്യാപൂജകളും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും .