മാങ്കുളം: കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നീഷ്യൻ സേവനത്തിനു മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ഫാർമസിസ്റ്റ് തസ്തികയിൽ ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. അപേക്ഷകൾ 22ന് രാവിലെ 10 മുതൽ 29 വരെ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സ്വീകരിക്കും.