പീരുമേട്: കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിംഗ് കോളേജിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി മാർഗനിർദ്ദേശ സെമിനാറും പ്രൊജക്ട് എക്‌സിബിഷനും നടന്നു. തുമ്പമൺ കീഴുകുഴി സെന്റ് ജോൺസ് സ്‌കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് എം.ബി.സി എൻജിനിയറിംഗ് കോളേജ് സെമിനാർ സംഘടിപ്പിച്ചത്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് ഉദ്ഘാടനം ചെയ്തു. കഴിവുകൾ തിരിച്ചറിഞ്ഞ് ഉചിതമായ കോഴ്‌സുകൾ വിദ്യാർത്ഥികൾ നേരത്തെ തന്നെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഏലിയാസ് ജാൻസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്ലേസ്‌മെന്റ് ഓഫീസർ നികിത് കെ. സക്കറിയ, കോശി മുതലാളി, ലേനു പീറ്റർ, രാജു ടി.എം, വിദ്യാർത്ഥി പ്രതിനിധികളായ ഡാൻ കുരുവിള, ദിയ ആൻ, അനില്ല അന്ന എന്നിവർ സംസാരിച്ചു. സെന്റ് ജോൺസ് സ്‌കൂൾ അദ്ധ്യാപകരായ രാജീവ് പി.ആർ, ഡാർളി ചെറിയാൻ, ജയലത ആർ, പ്രീത പി.കെ, കെ.ബി. തങ്കച്ചൻ, നെജിമി എസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തത്. എം.ബി.സി. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഉണ്ടാക്കിയ ഇലക്ട്രിക് വെഹിക്കിൾ, ഫോൾഡബിൾ സ്‌കൂട്ടർ, ഓബ്‌സ്റ്റേകൾ അവോയ്ഡിങ് റോബോട്ട്, ഫുഡ് ഡെലിവറി ഡ്രോൺ, മിനി ഫ്രിഡ്ജ്, സ്മാർട്ട് അക്വാറിയും എന്നിവയും പ്രദർശിപ്പിച്ചു.