notice
ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകുന്നു

ഇടുക്കി: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരെ 24ന് നടത്തുന്ന സൂചനാ പണിമുടക്കിന്റെ നോട്ടീസ് യു.ടി.ഇ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ ജീവനക്കാർ പ്രകടനമായെത്തി ജില്ലാ കളക്ടർ ഷീബ ജോർജ്ജിന് നൽകി. ജീവനക്കാരുടെ കുടിശികയായ ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജീവനക്കാർ പണിമുടക്കുന്നത്. കളക്ടറേറ്റ് പടിക്കൽ നടന്ന പണിമുടക്ക് വിളംബര സദസ്സിനും നോട്ടീസ് നൽകലിനും നേതാക്കളായ വി.എം. ഫിപ്പച്ചൻ, കെ.പി. വിനോദ്, ഷിഹാബ് പരീത്, ഷാജി ദേവസ്യ, സി.എസ്. ഷെമീർ, പി.എം. നാസർ, സാജു മാത്യു, എം.എ. ആന്റണി, സുനിൽ ടി. തോമസ്, സിബി കെ. ജോർജ്, ദിപു പി.യു, അലക്‌സാണ്ടർ ജോസഫ്, രതീഷ് വി.ആർ, ജിബിൻ തോമസ് സുബീഷ് കെ.വി, രാജ് മോൻ എം.എസ്, ദിലീപ് പി.കെ. ഉല്ലാസ് എന്നിവർ നേതൃത്വം നൽകി.