 
അടിമാലി: നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയിൽ ഭരണഘടനയ്ക്കും മതേതരത്വത്തിനും വിലയില്ലാതായി മാറിയെന്ന് എൻ.സി.പി സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ പറഞ്ഞു. നാഷണലിസ്റ്റ് മൈനോറിറ്റി കോൺഗ്രസിന്റെ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി ആർ.എസ്.എസിന്റെ വിചാരധാര അതേപടി നടപ്പാക്കാനാണ് ഇന്ന് സംഘപരിവാർ നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ സി.സി. ജോർജ് അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ കെ.ടി. മുജീബ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ അനിൽ കൂവപ്ലാക്കൽ, മുരളി പുത്തൻവേലി, എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.ആർ. സജിത്ത്, എൻ.എസ്.സി സംസ്ഥാന പ്രസിഡന്റ് അരുൺ സത്യനാഥ്, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് സിനോജ് വാള്ളാടി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അരുൺ പി. മാണി, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദലി ശിഹാബ്, സോഫിയ ഷെരീഫ്, അഫ്‌സത്ത്, റെബി സലിം, എൻ.സി.പി ജില്ലാ സെക്രട്ടറിമാരായ ടി.പി. വർഗീസ്, ടി.പി. രാജപ്പൻ, എൻ.സി.പി ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. ബേബി, മണി അരിന്ദ്രൻ, വി.എം. പ്രകാശ് എന്നിവർ പ്രസംഗിച്ചു.